മിനിറ്റുകള്‍ക്കുള്ളില്‍ കെവൈസി പൂര്‍ത്തിയാക്കുവാന്‍ വീഡിയോ കെവൈസി സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

0

തിരുവനന്തപുരം: മിനിറ്റുകള്‍ക്കുള്ളില്‍ പുതിയ ഉപഭോക്താക്കള്‍ക്ക് ബാങ്കുമായുള്ള വീഡിയോ ആശയ വിനിമയത്തിലൂടെ കെവൈസി പൂര്‍ത്തിയാക്കുവാന്‍ വീഡിയോ കെവൈസി സംവിധാനമൊരുക്കി ഐസിഐസിഐ ബാങ്ക്. സേവിങ്സ് അക്കൗണ്ട്, പേഴ്സണല്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവയ്ക്കായി വീഡിയോ കെവൈസി സംവിധാനം ഉപയോഗിക്കാമെന്ന് വ്യക്തമാക്കി.

പൂര്‍ണമായും ഡിജിറ്റല്‍ ആയ ഈ കടലാസി രഹിത സംവിധാനം ഭവന വായ്പകള്‍ക്കും മറ്റു റീട്ടെയില്‍ പദ്ധതികള്‍ക്കും ഘട്ടം ഘട്ടമായി നടപ്പാക്കും. ശമ്പള അക്കൗണ്ട് അടക്കമുള്ള സേവിങ്സ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നവര്‍ക്ക് വീഡിയോ വഴിയുള്ള കെവൈസി പൂര്‍ത്തിയാക്കല്‍ പ്രയോജനപ്പെടുത്താനാവും. ബാങ്കിന്റെ ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്കും ഇതു പ്രയോജനപ്പെടുത്താം. മറ്റു ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഭവന വായ്പകള്‍ക്കും മറ്റു ചെറുകിട പദ്ധതികള്‍ക്കും ഉടന്‍ തന്നെ ഈ സേവനം ലഭ്യമാക്കും.

Leave A Reply

Your email address will not be published.