രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോടടുക്കുന്നു ; മരണസംഖ്യ 15,301 ആയി

0

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം എണ്ണം 4,90,401 ആയി. മരണസംഖ്യ 15,301 ആയി. ഇന്നലെ 17,296 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 407 പേരാണ് ഇന്നലെ മാത്രം മരിച്ചത്. രോഗികളില്‍ 1,89,463 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 2,85, 636 ആണ് രോഗമുക്തരായവരുടെ എണ്ണം. 58.24% ആണ് രോഗമുക്തരായവരുടെ നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,940 പേര്‍ രോഗമുക്തരായി. ഇന്ത്യയില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ശരാശരി ലക്ഷത്തില്‍ 33.39 പേര്‍ക്കാണ്. ലോകം മുഴുവനുമുള്ള കണക്ക് പ്രകാരം ഇത് 120.21 ആണ്. ലോകത്ത് ലക്ഷത്തില്‍ 6.24 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുമ്പോള്‍ ഇന്ത്യയില്‍ അത് വെറും 1.06 മാത്രമാണ്. ജോന്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്ക് പ്രകാരം രാജ്യത്ത് 95 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ചു. 488,824 പേര്‍ മരിച്ചു.

Leave A Reply

Your email address will not be published.