നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി സി ബസ് പാലത്തിന്റെ സുരക്ഷാവേലി തകർത്തു

0

വെമ്പായം: നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി സി ബസ് പാലത്തിന്റെ സുരക്ഷാവേലി തകർത്തു നിന്നു. ആളപായമില്ല. ഡ്രൈവറുടെ മനസാന്നിദ്ധ്യവും, സുരക്ഷാവേലിയും ദുരന്തം ഒഴിവാകാൻ കാരണമായി. പുലർച്ചെ 6 ന് സംസ്ഥാന പാതയിൽ മരുതൂർ പാലത്തിലാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തു നിന്നും പെരുന്തൽമണ്ണയിലേയ്ക്ക് പോകുകയായിരുന്ന പെരുന്തൽമണ്ണ ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നാലു പേരാണ് ബസിൽ യാത്ര ചെയ്തിരുന്നത്. സംഭവ സ്ഥലത്ത് വച്ച് ബസ് നിയന്ത്രണം വിട്ട് പാലത്തിന്റെ സുരക്ഷാവേലിയിൽ ഇടിച്ച് കയറുകയായിരുന്നു. പാലത്തിന്റെ വേലി ഇടിച്ചു തകർത്തെങ്കിലും ഡ്രൈവറുടെ സംയോജിത ഇടപെടൽ മൂലം ബസ് ആറ്റിലേയ്ക്ക് മറിയാതെ വൻ അപകടം ഒഴിവായി.

ചാറ്റൽ മഴയിൽ റോഡിൽ തെന്നിയതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സമാന രീതിയിലുള്ള അപകടം ഇവിടെ പതിവാണെന്നും റോഡ് നിർമ്മാണത്തിലെ അപാകതയാണ് അപകടങ്ങൾക്ക് കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു. മണ്ണന്തല പോലീസ് മേൽ നടപടി സ്വീകരിച്ചു.

Leave A Reply

Your email address will not be published.