സൗദിയില്‍ 24 മണിക്കൂറിനുള്ളില്‍ 3372 പേര്‍ക്ക് കോവിഡ് ; 41 പേര്‍ മരിച്ചു

0

റിയാദ് : സൗദി അറേബ്യയില്‍ 24 മണിക്കൂറിനുള്ളില്‍ 3372 പേര്‍ക്ക് കൂടി കോവിഡ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 170639 ഉം ആയി ഉയര്‍ന്നു. 41 പേര്‍ കൂടി മരിച്ചതോടെ മൊത്തം മരിച്ചവരുടെ എണ്ണം 1420 ആയി. അതേസമയം രോഗമുക്തരുടെ എണ്ണം 117882 ആണ്. 5085 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്.

ദമാമിലാണ് ഇന്ന് ഏറ്റവും കുടുതല്‍ രേഖപ്പെടുത്തിയത്. 333. മക്കയില്‍ 331 ഉം ഹുഫൂഫില്‍ 304 ഉം ഖത്തീഫില്‍ 304 ഉം റിയാദില്‍ 241 ഉം ജിദ്ദയില്‍ 218 ഉം ഖമീസ് മുശൈത്തില്‍ 143 ഉം അല്‍ഖോബാറില്‍ 139 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Leave A Reply

Your email address will not be published.