കോഴിക്കോട് അപ്പോളോ ജ്വല്ലറി ഷോറൂമില്‍ തീപിടുത്തം

0

കോഴിക്കോട് : കോഴിക്കോട് അപ്പോളോ ജ്വല്ലറി ഷോറൂമില്‍ തീപിടുത്തം. തുടര്‍ന്ന് ഫയര്‍ഫോഴ്സിന്റെ അഞ്ചു യൂണിറ്റെത്തി ആള്‍ക്കാരെ രക്ഷപ്പെടുത്തി. താഴത്തെ നിലയില്‍ നിന്നുമാണ് തീപിടിച്ചതെന്നാണ് വിവരം. തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടുണ്ട്. പ്രദേശം മുഴുവന്‍ കനത്തപുകയാണ്. ഉള്ളില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറും മറ്റും മാറ്റിക്കൊണ്ടിരിക്കുകയാണ്.

മൂന്ന് നിലകളുള്ള ജ്വല്ലറിക്കകത്ത് ജീവനക്കാരുള്‍പ്പെടെ നിരവധിപ്പേരാണ് അപകടസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ ഇവരെ പുറത്തെത്തിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. ഏറ്റവും താഴെ പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

Leave A Reply

Your email address will not be published.