വെള്ളിയാഴ്ചയോടെ ഇന്ത്യയുടെ എല്ലാഭാഗത്തും മണ്‍സൂണ്‍ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0

ദില്ലി: ഇത്തവണ വെള്ളിയാഴ്ചയോടെ ഇന്ത്യയുടെ എല്ലാഭാഗത്തും മണ്‍സൂണ്‍ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. സാധാരണ ജൂലൈ 8നാണ് ഇത് സംഭവിക്കാറുള്ളത്. മുന്‍പ് 2015 ല്‍ ഇത്തരത്തില്‍ മണ്‍സൂണ്‍ ഇതേ തീയതിയിലാണ് രാജ്യം മുഴുവന്‍ ലഭിച്ചത്. 2013ന് ശേഷം ഏറ്റവും വേഗത്തില്‍ രാജ്യത്ത് സഞ്ചരിക്കുന്ന മണ്‍സൂണാണ് ഇതൊടെ ഇത്തവണത്തേത്.

2013ലെ മണ്‍സൂണ്‍ ജൂണ്‍ 16ന് തന്നെ രാജ്യം മുഴുവന്‍ പെയ്തിരുന്നു. കേരളത്തില്‍ മണ്‍സൂണ്‍ എത്തി 26-മത്തെ ദിവസത്തിലാണ് രാജ്യം എങ്ങും മഴ പെയ്യുന്നത്. അതേ സമയം മണ്‍സൂണ്‍ അതിവേഗം പുരോഗമിച്ചതോടെ രാജ്യത്ത് ജൂണ്‍മാസത്തില്‍ ലഭിക്കേണ്ട പ്രതീക്ഷിച്ച മഴയേക്കാള്‍ 22 ശതമാനം അധികം മഴ ലഭിച്ചതായി ഐഎംഡി പറയുന്നു. രാജ്യത്തെ 36 മെട്രോളജിക്കല്‍ സബ്ഡിവിഷനുകളില്‍ 31ലും നല്ല മഴയാണ് ലഭിച്ചത് എന്നാണ് ഐഎംഡി കണക്കുകള്‍ പറയുന്നത്.

Leave A Reply

Your email address will not be published.