സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാണ് കൊവിഡ് പകരുന്നതെന്ന് കെ മുരളീധരന്‍ എംപി

0

കോഴിക്കോട്: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാണ് കൊവിഡ് പകരുന്നതെന്നും ഓഗസ്റ്റ് മാസത്തോടെ രോഗികളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതിന് തെളിവാണെന്നും കെ മുരളീധരന്‍ എംപി പറയുന്നു.

പ്രധാനമന്ത്രിക്ക് പറ്റിയ കൂട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നും കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ വന്‍ പരാജയമെന്നും ആരോപിച്ച് നേരത്തെയും കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. പ്രവാസികള്‍ക്ക് തിരിച്ചെത്താന്‍ പിപിഇ കിറ്റ് വേണമെന്ന നിര്‍ദേശത്തെ പരാമര്‍ശിച്ചാണ് മുരളീധരന്റെ പരിഹാസം. ഇന്ദുലേഖ അല്ലെങ്കില്‍ തോഴി മതി എന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

Leave A Reply

Your email address will not be published.