ദില്ലിയില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0

ദില്ലി: ജൂലൈ അവസാനത്തോടെ അഞ്ചര ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പ്രസ്താവന തള്ളി ദില്ലിയില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദില്ലി സര്‍ക്കാരും കേന്ദ്രവും ഒരുമിച്ചാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. ചില ഘട്ടങ്ങളില്‍ രാഷ്ട്രീയപരമായ അഭിപ്രായങ്ങള്‍ വിവാദങ്ങള്‍ക്ക് വഴി വയ്ക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും യോജിച്ച തീരുമാനമെടുക്കുന്നതില്‍ തടസമാകാറില്ലെന്നും അമിത് ഷാ പറഞ്ഞു.

രാജ്യത്തെ ഏട്ടു സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ആശങ്കാജനകമെന്നും രോഗവ്യാപനം തടയാന്‍ പരിശോധകള്‍ ഇനിയും കൂട്ടണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ദില്ലി, തെലങ്കാന, ഗുജറാത്ത്, ആന്ധ്ര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ആകെ കൊവിഡ് ബാധിതതരില്‍ എണ്‍പത്തിയഞ്ച് ശതമാനവും. കൊവിഡ് മരണത്തിന്റ 87 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ ആണെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.

Leave A Reply

Your email address will not be published.