ലഡാക് സംഘര്‍ഷത്തില്‍ ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

0

ന്യൂഡല്‍ഹി: ഇന്ത്യ – ചൈന സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാനറിയാമെന്നും അതേസമയം തിരിച്ചടിക്കാന്‍ അറിയാമെന്നും വീണ്ടും ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ അതിര്‍ത്തികളും പരമാധികാരവും സംരക്ഷിക്കുന്നതില്‍ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ലോകം കാണുന്നതാണ്.

ലഡാകില്‍ തങ്ങളുടെ അതിര്‍ത്തികള്‍ കടന്നവര്‍ക്ക് തക്കതായ മറുപടിയും നല്‍കിക്കഴിഞ്ഞുവെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളുമായി സൗഹൃദം കാത്തുസൂക്ഷിക്കാനറിയാം. അതേസമയം തങ്ങളുടെ കണ്ണില്‍ ശത്രുവിനെ തിരിച്ചറിയാനും ആവശ്യമെങ്കില്‍ തിരിച്ചടിക്കാനും അറിയാം. നമ്മുടെ ധീരരായ സൈനികര്‍ നമ്മുടെ മാതൃരാജ്യത്തിന് ഒരു കേടുപാടും സംഭവിക്കാതെ കാത്തുകൊള്ളുമെന്നും അവര്‍ തെളിയിക്കുന്നു.

അതേസമയം ലോക്ഡൗണിന്റെ സമയത്തെക്കാള്‍ അണ്‍ലോക്കിന്റെ ഈ സമയത്ത് നമ്മള്‍ക്ക് കൂടുതല്‍ ജാഗ്രത പാലിക്കണം. നിങ്ങള്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍, സാമൂഹിക അകലം പാലിക്കുന്നില്ലെങ്കില്‍, മറ്റ് സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നിശല്ലങ്കില്‍ നിങ്ങള്‍ക്കൊപ്പം മറ്റുള്ളവരെയും നിങ്ങള്‍ അപകടത്തിലാക്കുകയാണെന്ന് അദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.