വായ്പയെടുക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ ഇളവുകള്‍ സെപ്റ്റംബര്‍ 30 വരെ നീട്ടും റിസര്‍വ് ബാങ്ക്

0

മുംബൈ: കൊവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ വായ്പയെടുക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ ഇളവുകള്‍ സെപ്റ്റംബര്‍ 30 വരെ നീട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു.

മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) സ്‌കീമിന് കീഴിലുള്ള ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ വായ്പയെടുക്കല്‍ പരിധി നെറ്റ് ഡിമാന്‍ഡ് ആന്‍ഡ് ടൈം ബാധ്യതകളുടെ (എന്‍ഡിടിഎല്‍) രണ്ട് ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി ഉയര്‍ത്തി.

2020 മാര്‍ച്ച് 27 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് പുതിയ തീരുമാനം. താല്‍ക്കാലിക അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് ആര്‍ബിഐ പറയുന്നു. ‘വര്‍ധിപ്പിച്ച വായ്പ പരിധിയുടെ അടിസ്ഥാന തീയതി 2020 സെപ്റ്റംബര്‍ 30 വരെ നീട്ടാന്‍ തീരുമാനിച്ചു,” റിസര്‍വ് ബാങ്ക് (ആര്‍ബിഐ) സര്‍ക്കുലറില്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.