മസ്‌കത്തിലെ ഹമറിയയിലും വാദികബീര്‍ വ്യവസായ മേഖലകളിലും ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ പിന്‍വലിച്ചു

0

മസ്‌കത്ത്: മസ്‌കത്തിലെ ഹമറിയയിലും വാദികബീര്‍ വ്യവസായ മേഖലകളിലും ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒമാന്‍ സുപ്രിം കമ്മറ്റിയുടെ ഉത്തരവനുസരിച്ച് പിന്‍വലിച്ചു. റൂവി, ദാര്‍സൈത്, സിദാബ് ഖന്‍താബ് എന്നിവിടങ്ങളില്‍ ജൂണ്‍ ആറിന് ലോക്ക് ഡൗണ്‍ പിന്‍വലിച്ചിരുന്നെങ്കിലും ഹമറിയ, വാദി കബീര്‍ വ്യവസായ മേഖല എന്നിവടങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുകയായിരുന്നു.

സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള മുന്‍കരുതല്‍ നടപടികളോടെ വൈകുന്നേരം ആറു മണി വരെ മാത്രമേ വ്യാപാര വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതിയുണ്ടാകുകയുള്ളൂ. അതേസമയം വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും കടകള്‍ തുറക്കാന്‍ അനുവാദമുള്ളൂ.

Leave A Reply

Your email address will not be published.