രാജസ്ഥാനില്‍ ലോക്ക്ഡൗണില്‍ വിപുലമായി മകന്റെ വിവാഹം നടത്തിയ അച്ഛന് 6.26 ലക്ഷം രൂപ പിഴ

0

ജയ്പുര്‍ : രാജസ്ഥാനിലെ ഭില്‍വാര ജില്ലയില്‍ ലോക്ക്ഡൗണില്‍ വിപുലമായ രീതിയില്‍ മകന്റെ വിവാഹം നടത്തിയ അച്ഛന് 6.26 ലക്ഷം രൂപ പിഴ ചുമത്തി. ഭഡദ മൊഹല്ല നിവാസിയായ ഗിസുലാല്‍ രതിയ്ക്കാണ് മകന്റെ വിവാഹം നടത്തിയതിന് പിഴ ചുമത്തിയത്.

എന്നാല്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തവരില്‍ 15 പേര്‍ക്ക് പിന്നീട് കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാള്‍ രോഗം ബാധിച്ച് മരിച്ചതായും ജില്ലാ കലക്ടര്‍ രാജേന്ദ്ര ഭട്ട് വ്യക്തമാക്കി. തുടര്‍ന്ന് ജൂണ്‍ 22ന് ഗിസുലാല്‍ രതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്ക് ആവശ്യമായ ഐസൊലേഷന്‍, ക്വാറന്റീന്‍ സൗകര്യങ്ങള്‍ എന്നിവ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 6,26,600 രൂപ ചെലവാക്കി. ഈ തുകയാണ് ഗിസുലാല്‍ രതിയുടെ കുടുംബത്തില്‍നിന്ന് തിരിച്ചുപിടിക്കുന്നത്. പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് നല്‍കേണ്ടതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.