രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 19,900 പുതിയ കോവിഡ് കേസുകള്‍ ; ആകെ രോഗബാധിതര്‍ 5,28,859 ആയി

0

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 19,900 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതര്‍ 5,28,859 ആയി. ഇതുവരെ 309, 712 പേര്‍ രോഗമുക്തരായി. നിലവില്‍ 2,03,051 പേരാണ് ചികിത്സയില്‍ കഴിയുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകള്‍ 15,000 കടക്കുന്നത്.

രാജ്യത്ത് രോഗമുക്തരാകുന്നവരുടെ കണക്ക് 58.56 ശതമാനമായി. രാജ്യത്ത് 85.5തെമാനം കോവിഡ് കേസുകളും 87 ശതമാനം കോവിഡ് മരണങ്ങളും എട്ട് സംസ്ഥാനങ്ങളില്‍ നി്നനാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, തെലങ്കാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave A Reply

Your email address will not be published.