സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ യാഷ് രാജ് ഫിംലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടറെ ചോദ്യം ചെയ്തു

0

മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ യാഷ് രാജ് ഫിംലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടറെ മുംബൈയിലെ ബാന്ദ്ര പൊലീസ് ചോദ്യം ചെയ്തു. പ്രമുഖ കാസ്റ്റിംഗ് ഡയറക്ടറായ ഷനു ശര്‍മ്മയെയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനായി ഷനു ശനിയാഴ്ച ഉച്ചയോടെ സ്റ്റേഷനിലെത്തി. മറ്റ് ചില പ്രൊഡക്ഷന്‍ ഹൗസുകളിലെയും പ്രതിനിധികളോടും ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുശാന്തിന്റെ മരണത്തില്‍ ഇതുവരെ 24 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

സുശാന്തിന്റെ ഡിപ്രഷന് കാരണം സിനിമയിലെ ശത്രുതയാണോ എന്ന അന്വേഷണത്തിലാണ് മുംബൈ പൊലീസ്. ജൂണ്‍ 14നാണ് സുശാന്ത് സിംഗിനെ ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ഹിന്ദി സിനിമ ലോകത്തെ വിവേചനങ്ങളും വേര്‍തിരിവുമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് താരങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയത് വലിയ വിവാദമാണ് ബോളിവുഡില്‍ ഉണ്ടാക്കിയത്. സുശാന്ത് സിംഗ് അവസാനമായി കരാര്‍ ഒപ്പിട്ടതിന്റെ പകര്‍പ്പുകള്‍ പൊലീസ് നിര്‍ദ്ദേശപ്രകാരം യാഷ് രാജ് ഫിലിംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു.

Leave A Reply

Your email address will not be published.