കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നടപടിക്കായി മത്സരിക്കുന്നു: ജനശക്തി പാർട്ടി – JSP

0

തിരുവനന്തപുരം: അടിക്കടിയുള്ള പെട്രോൾ-ഡീസൽ വിലവർദ്ധനവ് പിൻവലിക്കുക, ബസ് ചാർജ് വർദ്ധിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക, KSEB യുടെ കൊള്ള അവസാനിപ്പിക്കുക, നിത്യോപയോഗ സാധനങ്ങളുടെ അമിത വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജനശക്തി പാർട്ടി – JSP സെക്രട്ടറിയേറ്റിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ കൊറോണക്കാലത്തും തികഞ്ഞ നീതി നിഷേധങ്ങളും ജനദ്രോഹ നടപടികളുമായാണ് മുന്നോട്ടു പോകുന്നത് എന്ന് ജനശക്തി പാർട്ടി സംസ്ഥാന പ്രസിഡൻ്റ് മുണ്ടേല പ്രസാദ് ആരോപിച്ചു. സംസ്ഥാന കോർഡിനേറ്റർ തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ച സമരo പാർട്ടി സംസ്ഥാന പ്രസിഡൻ്റ് മുണ്ടേല പ്രസാദ് ഉദ്ഘാടനം ചെയ്തു. MGS നായർ, അലി ഫാത്തിമ, രാജ് കുമാർ കരകുളം, ശശികുമാർ, മണക്കാട് മോഹനൻ, നേമം ജലാൽ, നെയ്യാറ്റിൻകര, കോട്ടൂർ ഏലിയാമ, ഷൈജു എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.