പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ വാഴക്കൈയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദൂരൂഹത

0

അഞ്ചല്‍: ഏരൂരില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ വാഴക്കൈയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍. കഴിഞ്ഞ ഡിസംബര്‍ ഇരുപതിനാണ് ഏരൂര്‍ ചില്ലും പ്ലാന്റില്‍ വിഷ്ണുഭവനില്‍ വിഷ്ണുവിനെ വാഴത്തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏരൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു വിജീഷ്.

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായില്ല. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് വിജീഷ് സന്തോഷത്തോടെയാണ് വീട്ടില്‍ തിരിച്ചുവന്നതെന്നും ആത്മഹത്യചെയ്യാന്‍ യാതൊരു കാരണവും ഇല്ലെന്നും മാതാപിതാക്കള്‍ പറയുന്നു. വാഴക്കൈയില്‍ ഒരാള്‍ക്ക് എങ്ങിനെ തൂങ്ങിമരിക്കാന്‍ കഴിയുമെന്നാണ് സംശയം. തുടര്‍ന്ന് സംഭവത്തെ കുറിച്ച് പുനലൂര്‍ ഡിവൈഎസ്പി അന്വേഷിക്കും.

Leave A Reply

Your email address will not be published.