കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് രോഗമുക്തി

0

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ടെര്‍മിനല്‍ മാനേജര്‍ക്ക് രോഗമുക്തി. ഇദ്ദേഹം ഇന്ന് ആശുപത്രി വിടും. ഈ മാസം 13 നാണ് കരിപ്പൂര്‍ ടെര്‍മിനല്‍ മാനേജര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍ക്ക് പരിശോധനയില്‍ നേരത്തെ തന്നെ നെഗറ്റീവായിരുന്നു. അതേസമയം കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന 33 കാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. നീലഗിരി സ്വദേശിയായ യുവാവ് കുവൈറ്റില്‍ നിന്ന് നാല് ദിവസം മുമ്പാണെത്തിയത്.

Leave A Reply

Your email address will not be published.