മുസ്ലീം പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നതിനെ ചൊല്ലി തര്‍ക്കം ; ഒരു മരണം

0

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലി സെയ്ദപുരില്‍ രണ്ട് കുടുംബങ്ങളുടെ പേരിലുള്ള മുസ്ലീം പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തിലെത്തി. ശനിയാഴ്ച വൈകിട്ട് മുഹമ്മദ് ഷഹീര്‍ (55) എന്നയാളാണ് കൊല്ലപ്പെട്ടത്. അന്‍വര്‍ എന്നയാളാണ് മുഹമ്മദിനെ അടിച്ചുകൊന്നത്. ഇരുവരുടെയും പുര്‍വ്വികര്‍ സ്ഥാപിച്ചതാണ് ഈ പള്ളി. ഇവിടെ ഇരുകുടുംബവും ഒരുമിച്ചാണ് പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നത്.

എന്നാല്‍ ഇതേചൊല്ലി വഴക്കുമുണ്ടായിരുന്നു. തുടര്‍ന്ന് അന്‍വറിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ മുഹമ്മദിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ തലയ്ക്ക് മാരകമായി പരിക്കേറ്റ മുഹമ്മദിയെും നിസാര പരിക്കേറ്റ മകന്‍ സോനുവിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മുഹമ്മദ് മരണമടഞ്ഞു. പ്രതികള്‍ക്കെതിരെ കൊലപാതകം, ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

Leave A Reply

Your email address will not be published.