പാകിസ്താനിലെ കറാച്ചിയില്‍ ഭീകരാക്രമണം : ആറു പേര്‍ കൊല്ലപ്പെട്ടു

0

കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ ഭീകരര്‍ അടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. എക്സ്ചേഞ്ചില്‍ വെടിവയ്പ് നടത്തിയ നാലു ഭീകരരും കൊല്ലപ്പെട്ടു. എന്നാല്‍ നാലു പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

വെള്ള കൊറോള കാറിലാണ് രാവിലെ 10 മണിയോടെ ഭീകരര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ബാരിക്കേഡ് വച്ച എന്‍ട്രന്‍സിലേക്ക് എത്തിയത്. സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിവയ്പ് നടത്തുകയായിരുന്നു. ഉടന്‍തന്നെ സുരക്ഷാസേന കെട്ടിടം വളഞ്ഞ് ഭീകരരെ വകവരുത്തുകയായിരുന്നു.

Leave A Reply

Your email address will not be published.