നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഹെയര്‍ സ്റ്റൈലിസ്റ്റ് ഹാരിസ് അറസ്റ്റില്‍

0

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ സിനിമ രംഗത്തെ ഹെയര്‍ സ്റ്റൈലിസ്റ്റ് ഹാരിസ് അറസ്റ്റിലായി. കേസിലെ മുഖ്യപ്രതി റഫീഖിനും മറ്റുള്ളവര്‍ക്കും ഷംനയുടെ ഫോണ്‍ നമ്പര്‍ നല്‍കിയത് ഇയാളാണ്. റഫീഖിന്റെ സഹോദരനാണെന്നും മറ്റൊരു പ്രതിയുടെ ബന്ധുവാണെന്നും സൂചനയുണ്ട്. അതിനിടെ, ഷംനയുടെതിന് സമാനമായ രീതിയില്‍ നാലുപേരെ കൂടി ഇവര്‍ തട്ടിപ്പിനിരയാക്കിയെന്ന് ഐ.ജി വിജയ് സാഖറെ വ്യക്തമാക്കി.

ഹൈദരാബാദിലായിരിക്കുന്ന ഷംന ഇന്ന് കൊച്ചിയിലെത്തിയ ശേഷം മൊഴി രേഖപ്പെടുത്തും. ഓണ്‍ലൈനിലായിരിക്കും മൊഴിയെടുക്കുക. ഇതോടെ പ്രതികള്‍ എന്തിനാണ് ഷംനയെ സമീപിച്ചതെന്ന് വ്യക്തമാകുമെന്നും ഐ.ജി പറയുന്നു. അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയടക്കം മൂന്ന് നടന്മാരില്‍ നിന്ന് മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചു.

Leave A Reply

Your email address will not be published.