ടിക്ടോക്ക് നിരോധിച്ച പശ്ചാത്തലത്തില്‍ ‘ചിങ്കാരി’ യില്‍ അഭയം കണ്ടെത്തി ഉപഭോക്താക്കള്‍

0

ബംഗലുരു: ദേശീയ സുരക്ഷ മൂന്‍ നിര്‍ത്തി സര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം കൊണ്ടുവന്ന പശ്ചാത്തലത്തില്‍ ടിക്ടോക്കിന് പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ശ്രമം തുടങ്ങി. നാട്ടുകാരിയായ ‘ചിങ്കാരി’ യിലാണ് ടിക്ടോക്കിന് പകരമായി അഭയം കണ്ടെത്തിയിരിക്കുന്നത്. ആദ്യ മണിക്കൂറില്‍ ഡൗണ്‍ലോഡും കാഴ്ചക്കാരുമായി ചിങ്കാരിക്ക് കിട്ടിയത് രണ്ടു ദശലക്ഷം പേരെയാണ്. ഇതുവരെ 30 ലക്ഷം ഡൗണ്‍ലോഡാണ് നടന്നിരിക്കുന്നത്.

സംഭവം ടിക് ടോക്കിന്റെ ക്ളോണ എന്ന് വിശേഷിപ്പിക്കാവുന്ന മിട്രോണ്‍ ആപ്പിനെയും മറികടന്നിരിക്കുകയാണ്. ബംഗലുരു അടിസ്ഥാനമാക്കിയുള്ള ബിശ്വാത്മാ നായക്കും സിദ്ധാര്‍ത്ഥ് ഗൗതവും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം രൂപപ്പെടുത്തിയ ആപ്പ് ഗൂഗിള്‍ പ്ളേ സ്റ്റോറിലെ ട്രെന്റിംഗില്‍ മുകളില്‍ എത്തുകയും ചെയ്തിരുന്നു. അതേസമയം ചിങ്കാരി ഡൗണ്‍ലോഡ് ചെയ്ത പ്രമുഖരില്‍ വ്യവസായി ആനന്ദ് മഹീന്ദ്ര വരെ ഉണ്ടെന്നാണ് വിവരം. ടിക്ടോക്ക് ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ആനന്ദ് മഹീന്ദ്ര ചിങ്കാരി ഡൗണ്‍ലോഡ് ചെയ്തതായി ട്വീറ്റ് ചെയ്തിരുന്നു.

ഉപയോക്താക്കള്‍ക്ക് വീഡിയോകള്‍ അപ്ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും കൂട്ടുകാരുമായി ചാറ്റ് ചെയ്യാനും പുതിയ ആള്‍ക്കാരുമായി ഇന്റര്‍ആക്ട് ചെയ്യാനും കണ്ടന്റ് ഷെയര്‍ ചെയ്യാനും ബ്രൗസ് ചെയ്യാനുമെല്ലാം അവസരം നല്‍കുന്നു. വാട്സ്അപ്പ് സ്റ്റാറ്റസ്, വീഡിയോസ്, ഓഡിയോ ക്ളിപ്പുകള്‍, ജിഫ് സ്റ്റിക്കറുകള്‍ ഫോട്ടോകള്‍ എന്നിവയിലെല്ലാം മികവ് കാട്ടാന്‍ അവസരം കിട്ടുന്നു.

ഹിന്ദി, ഇംഗ്ളീഷ്, ബംഗള, ഗുജറാത്തി, മറാത്തി, കന്നഡ, പഞ്ചാബി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ അപ്പ് കിട്ടും. ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഗൂഗിളിന്റെ പ്ളേസ്റ്റോറിലും ചിങ്കാരി കിട്ടും. ഡേറ്റാ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയായി മാറുന്നു എന്ന് കാണിച്ചാണ് ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ക്ക് ഇന്ത്യ കര്‍ട്ടനിട്ടത്. അതേസമയം ചാരപ്പണി ചെയ്തിട്ടില്ലെന്നും ചൈന ഉള്‍പ്പെടെ ആര്‍ക്കും ഒരു വിവരങ്ങളും ഇതുവരെ കൈമാറിയിട്ടില്ല എന്നാണ് ടിക്ടോക്ക് പറഞ്ഞിരിക്കുന്നത്.

Leave A Reply

Your email address will not be published.