യു.എ.ഇയിലെ മുസ്ലിം – ക്രിസ്ത്യന്‍ പള്ളികളും അമ്പലങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ ആരാധനാലയങ്ങളും നാളെ മുതല്‍ തുറക്കും

0

ദുബൈ: കോവിഡിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന യു.എ.ഇയിലെ മുസ്ലിം – ക്രിസ്ത്യന്‍ പള്ളികളും അമ്പലങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ ആരാധനാലയങ്ങളും നാളെ മുതല്‍ (ജൂലായ് ഒന്ന് )തുറക്കുമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി (എന്‍.സി.ഇ.എം.എ) അറിയിച്ചു. അതേസമയം 30 ശതമാനം ആളുകള്‍ക്ക് മാത്രമെ പ്രവേശനമുണ്ടാകൂ. അതേ സമയം വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാരത്തിന് അനുമതി നല്‍കിയിട്ടില്ല.

വ്യവസായമേഖലകള്‍, പാര്‍ക്കുകള്‍ , മാളുകള്‍, എന്നിവിടങ്ങളിലെ പള്ളികള്‍ തുറക്കില്ല. മുന്‍കരുതല്‍ നടപടികള്‍ പാലിച്ചായിരിക്കണം തുറക്കേണ്ടത്. ഇമാമും മറ്റ് പുരോഹിതന്‍മാരും ജീവനക്കാരും കോവിഡ് പരിശോധനക്ക് വിധേയരാകണം. മൂന്ന് മീറ്റര്‍ അകലം പാലിക്കണം. ഹസ്തദാനം പാടില്ല. വീട്ടില്‍ നിന്ന് അംഗശുദ്ധി വരുത്തിവേണം പള്ളിയില്‍ എത്താന്‍.

ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ വീട്ടില്‍ നിന്ന് ഖുര്‍ആന്‍ കൊണ്ടുവരണം. ആരാധനാലയങ്ങളില്‍ എത്തുന്ന എല്ലാവരും അല്‍ഹൊസ്ന്‍ (AlHons) മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. 12 വയസില്‍ താഴെയുള്ള കുട്ടികളും പ്രായമായവരും ഗുരുതര രോഗമുള്ളവരും ആരാധനാലയങ്ങളില്‍ പോകുന്നത് ഒഴിവാക്കണം. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഉടന്‍ ആരാധനാലയങ്ങള്‍ അടക്കണമെന്നും വ്യവസ്ഥയില്‍ പറഞ്ഞിട്ടുണ്ട്.

Leave A Reply

Your email address will not be published.