ഓഹരി വിപണി അര ശതമാനത്തിലധികം ഉയര്‍ന്നു

0

മുംബൈ: ഓഹരി വിപണി അര ശതമാനത്തിലധികം ഉയര്‍ന്നു. ബിഎസ്ഇ സെന്‍സെക്‌സ് 170 പോയിന്റ് ഉയര്‍ന്ന് 35,100 ലെവലില്‍ എത്തി. നിഫ്റ്റി 50 സൂചിക 10,400 മാര്‍ക്കിലേക്ക് കയറി. വ്യക്തിഗത ഓഹരികളില്‍, മാര്‍ച്ച് പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം ടാറ്റാ സ്റ്റീലിന്റെ ഓഹരികള്‍ നാല് ശതമാനത്തിലധികം ഉയര്‍ന്നു.

കൂടാതെ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ് (എല്ലാം ഒരു ശതമാനം നേട്ടം) എന്നിവയും നേ്ട്ടം കൈവരിച്ചിരുന്നു. നിഫ്റ്റി ഓട്ടോ സൂചിക ഒരു ശതമാനത്തിലധികം ഉയര്‍ന്ന് നേട്ടക്കാരുടെ പട്ടികയില്‍ മുന്നിലെത്തി. അതേസമയം വോഡഫോണ്‍ ഐഡിയ, ഒഎന്‍ജിസി, സെയില്‍ എന്നിവയുള്‍പ്പെടെ 596 കമ്പനികള്‍ മാര്‍ച്ച് പാദ വരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന ലഭിക്കുന്നത്.

Leave A Reply

Your email address will not be published.