സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു ; 98.82 ശതമാനം വിജയം

0

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 98.82 ആണ് വിജയ ശതമാനം. മുന്‍ വര്‍ഷം 98.11 ആയിരുന്നു വിജയ ശതമാനം. 41906 പേര്‍ക്ക് എല്ലാറ്റിലും എ പ്ലസ് ലഭിച്ചു. വിജയ ശതമാനം ഏറ്റവും കൂടുതല്‍ പത്തനംതിട്ടയിലും കുറവ് വയനാട്ടിലുമാണ്.

കൊവിഡ് കാലത്ത് എസ്എസ്എല്‍സിക്ക് ഇത്തവണ റെക്കോര്‍ഡ് വിജയശതമാനമാണ് കിട്ടിയത്. നൂറു ശതമാനം വിജയം നേടിയത് 1837 സ്‌കൂളുകളാണ്. സര്‍ക്കാര്‍ സ്‌കൂളുകള്‍ 637 എണ്ണമാണ്. 796 എയ്ഡഡ് സ്‌കൂളുകളും 404 അണ്‍എയ്ഡഡ് സ്‌കൂളുകളും ഇക്കൂട്ടത്തില്‍ പെടുന്നു. ജൂലൈ രണ്ട് മുതല്‍ പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷാ തിയതി പിന്നീട അറിയിക്കും.

Leave A Reply

Your email address will not be published.