മുംബൈ താജ് ഹോട്ടലില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം

0

മുംബൈ: മുംബൈ താജ് ഹോട്ടലില്‍ സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ഹോട്ടലിെന്റ റിസപ്ഷനിലാണ് സന്ദേമെത്തിയത്. കറാച്ചി മോഡലില്‍ താജ് ഹോട്ടലില്‍ സ്‌ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. എന്നാല്‍ പാകിസ്താനില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് ഭീഷണി മുഴക്കിയ ആള്‍ പറഞ്ഞത്.

പുലര്‍ച്ചെ 12.30നാണ് താജ് കൊളാബ, താജ് ലാന്‍ഡ്സ് എന്‍ഡ് എന്നിവിടങ്ങളിലേക്ക് ഭീഷണി വന്നത്. സന്ദേശം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടാവുമെന്ന് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് ഹോട്ടലിന് സുരക്ഷ വര്‍ധിപ്പിച്ചു. അതേസമയം 2008 നവംബര്‍ 26നാണ് രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നത്. വിദേശികളടക്കം 166 പേര്‍ കൊല്ലപ്പെടുകയും 300 ല്‍ ഏറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.