ജമ്മുകശ്മീരിലെ അനന്ത് നാഗില്‍ വീണ്ടും ഏറ്റുമുട്ടല്‍ : 2 ഭീകരരെ വധിച്ചു

0

കശ്മീര്‍: ജമ്മുകശ്മീരിലെ അനന്ത് നാഗില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായി. 2 ഭീകരരെ വധിച്ചു. വാഗ്മ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസും സുരക്ഷാ സേനയും നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍. ഇവര്‍ ജമ്മുകശ്മീര്‍ ഐഎസ് ഭീകരരാണെന്നാണ് വിവരം.

ഒളിച്ചിരുന്ന ഭീകരരില്‍ കഴിഞ്ഞ ദിവസം ബീജ്പഹാരയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ആക്രമണം നടത്തിയ സാഹിദ് ദാസ് എന്ന ഭീകരനും ഉള്‍പ്പെടുന്നതായി പൊലീസ് വ്യക്തമാക്കി. ഇയാളെ വധിച്ചതായും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നതായും സൈന്യം അറിയിച്ചു.

Leave A Reply

Your email address will not be published.