ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് കമ്പനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അമേരിക്ക

0

വാഷിംഗ്ടണ്‍: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് കമ്പനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അമേരിക്ക. ഹുവായി, ദഠഋ എന്നീ കമ്പനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി യു.എസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷനാണ് അറിയിച്ചത്. സുരക്ഷ അപകടങ്ങളില്‍ നിന്ന് യു.എസ് നെറ്റ്വര്‍ക്കുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടിയാണിതെന്ന് തീരുമാനം വിശദീകരിച്ച് എഫ്.സി.സി പറഞ്ഞു.

നടപടിയുടെ ഫലമായി, എഫ്.സി.സിയുടെ പ്രതിവര്‍ഷം 8.3 ബില്യണ്‍ ഡോളറില്‍ നിന്ന് (ഏകദേശം 62,676 കോടി രൂപ) യൂണിവേഴ്സല്‍ സര്‍വീസ് ഫണ്ടില്‍ നിന്ന് ഇനി മുതല്‍ ഈ വിതരണക്കാര്‍ ഉത്പാദിപ്പിക്കുന്ന ഏതെങ്കിലും ഉപകരണങ്ങളോ സേവനങ്ങളോ വാങ്ങാനോ പരിപാലിക്കാനോ മെച്ചപ്പെടുത്താനോ പരിഷ്‌കരിക്കാനോ പിന്തുണയ്ക്കാനോ ഉപയോഗിക്കില്ല എന്നാണ് അമേരിക്കയുടെ നിലപാട്.

അതേസമയം ഇന്ത്യയില്‍ 59 ആപ്പുകളാണ് കഴിഞ്ഞ ദിവസം നിരോധിച്ചത്. ചൈനീസ് സൈനിക, രഹസ്യാന്വേഷണ സര്‍വ്വീസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്സല്‍ സര്‍വീസ് ഫണ്ടിനു കീഴിലുള്ള പദ്ധതികളുടെ വിതരണത്തില്‍ നിന്നും കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

Leave A Reply

Your email address will not be published.