അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കണ്ടക്ടര്‍ക്ക് കോവിഡ് ; ഡിപ്പോ അടച്ചു

0

കൊച്ചി: അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഡിപ്പോ അടച്ചു. മലപ്പുറം മങ്കട സ്വദേശിയായ കണ്ടക്ടര്‍ ഓര്‍ഡിനറി ബസില്‍ കഴിഞ്ഞ ദിവസം വരെ ജോലി ചെയ്തിരുന്നു. കണ്ടക്ടര്‍ക്ക് ഡിപ്പോയിലുണ്ടായിരുന്ന മറ്റു ജീവനക്കാരുമായി സമ്പര്‍ക്കം ഉണ്ടായതിനാലാണ് ഡിപ്പോ അടച്ചിടാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 26 വരെ ഇയാള്‍ ഇവിടെ ജോലി ചെയ്തിരുന്നു. അതിനുശേഷം നാട്ടിലേക്കു മടങ്ങി.

തുടര്‍ന്നാണ് രോഗലക്ഷണങ്ങള്‍ കാണിച്ചത്. തുടര്‍ന്ന് സ്രവപരിശോധനയ്ക്ക് വിധേയനാക്കുകയും ഫലം വന്നപ്പോള്‍ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. എംസി റോഡിലെയും ദേശീയപാതയിലെയും കെഎസ്ആര്‍ടിസി ബസുകള്‍ എത്തുന്ന സ്ഥലമാണ് അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോ. അണുവിമുക്തമാക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം എന്നു ഡിപ്പോ തുറക്കണം എന്നകാര്യത്തില്‍ കെഎസ്ആര്‍ടിസി സോണല്‍ ഓഫിസര്‍ തീരുമാനിക്കും.

Leave A Reply

Your email address will not be published.