കൊവിഡ് 19 ബാധിച്ച് മുന്‍ കേന്ദ്രമന്ത്രി ബേണി പ്രസാദ് വര്‍മ്മയുടെ മകന്‍ മരിച്ചു

0

ന്യുഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ബേണി പ്രസാദ് വര്‍മ്മയുടെ മകന്‍ ദിനേഷ് (40) കൊവിഡ് 19 ബാധിച്ചു മരിച്ചു. ലഖ്നൗവിലെ ആശുപത്രിയില്‍ കൊവിഡ് സ്ഥിരീകരിച്ച ദിനേഷിനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

യു.പി.എ സര്‍ക്കാരില്‍ ഉരുക്കു വകുപ്പ് മന്ത്രിയായിരുന്ന ബേണി പ്രദാസ് വര്‍മ്മ, സമാജ്വാദി പാര്‍ട്ടി ടിക്കറ്റിലാണ് രാജ്യസഭാംഗമായിരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് ബേണി പ്രസാദ് മരിച്ചത്.

Leave A Reply

Your email address will not be published.