തമിഴ്നാട്ടിലെ നെയ് വേലി വൈദ്യുതി പ്ലാന്റിന്റെ ബോയ്ലെറില്‍ പൊട്ടിത്തെറി : അഞ്ച് മരണം

0

ഗൂഡല്ലൂര്‍: തമിഴ്നാട്ടിലെ നെയ്വേലിയിലെ വൈദ്യുതി പ്ലാന്റിന്റെ ബോയ്ലെറില്‍ പൊട്ടിത്തെറി. തുടര്‍ന്ന് 5 തൊഴിലാളികള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 10 പേര്‍ക്കും 60 ശതമാനത്തിനു മുകളില്‍ പൊള്ളലേറ്റിരുന്നു.

ഗൂഡല്ലൂര്‍ നെയ്വേലിയില്‍ പ്രവര്‍ത്തിക്കുന്ന ലിഗ്നൈറ്റ് കോര്‍പറേഷന്റെ ഈ പ്ലാന്റില്‍ ഇതു രണ്ടാം തവണയാണ് പൊട്ടിത്തെറിയുണ്ടാകുന്നത്. ഏപ്രിലുണ്ടായ അപകടത്തിലും അഞ്ചു പേര്‍ മരണമടഞ്ഞിരുന്നു. മേയ് ഏഴിനും ഈ പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി അപകടങ്ങളുണ്ടയിട്ടും കാര്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇവിടെയില്ലെന്നാണ് വിവരം.

Leave A Reply

Your email address will not be published.