ബസ് ചാര്‍ജ് വര്‍ധന : മിനിമം നിരക്ക് 8 രൂപയായി തുടരും ; ദൂരപരിധി രണ്ടര കിലോമീറ്ററായി കുറഞ്ഞു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചു. ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശ പ്രകാരമാണ് ബസ് ചാര്‍ജ് വര്‍ധന. അഞ്ചു കിലോമീറ്റര്‍ യാത്രയ്ക്ക് 10 രൂപ നല്‍കണം. മിനിമം നിരക്ക് 8 രൂപയായി തുടരുമെങ്കിലും രണ്ടര കിലോമീറ്റര്‍ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 90 പൈസ വീതം നല്‍കണം.

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല. ഇനി കൊവിഡ് കാലത്തേക്ക് മാത്രമാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഗതാഗതമന്ത്രി മന്ത്രിസഭയില്‍ വച്ച ശിപാര്‍ശ ഭാഗികമായാണ് അംഗീകരിച്ചത്. അതേസമയം ദുരപരിധി കുറച്ചുള്ള നിരക്ക് വര്‍ധന ഗുണം ചെയ്യില്ലെന്നും വ്യവസായത്തെ തകര്‍ക്കുന്ന നടപടിയാണെന്നും ബസുടമ അസോസിയേഷന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.