ഇന്ത്യയുടെ ഫെഡറല്‍ ധനക്കമ്മി 4.66 ട്രില്യണ്‍ രൂപയായതായി സര്‍ക്കാര്‍ കണക്കുകള്‍

0

ദില്ലി: ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിലെ ഇന്ത്യയുടെ ഫെഡറല്‍ ധനക്കമ്മി 4.66 ട്രില്യണ്‍ രൂപയായതായി (61.67 ബില്യണ്‍ ഡോളര്‍) സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 58.6 ശതമാനം ആണെന്ന് വ്യക്തമാക്കുന്നു.

ഏപ്രില്‍-മെയ് കാലയളവില്‍ അറ്റനികുതി വരുമാനം 33,850 കോടി രൂപ (4.48 ബില്യണ്‍ ഡോളര്‍) ആയിരുന്നു. മൊത്തം ചെലവ് 5.12 ട്രില്യണ്‍ രൂപയായിരുന്നുവെന്നും കണക്കുകള്‍ പറയുന്നു. മാര്‍ച്ചില്‍ അവസാനിച്ച 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഫെഡറല്‍ ധനക്കമ്മി ജിഡിപിയുടെ 4.6 ശതമാനത്തിലെത്തിയിരുന്നു. സര്‍ക്കാരിന്റെ ബജറ്റ് ലക്ഷ്യം 3.3 ശതമാനമായിരുന്നു.

Leave A Reply

Your email address will not be published.