സൗദിയില്‍ പാലക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

0

റിയാദ് : സൗദി അറേബ്യയില്‍ പാലക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. മാങ്കുറുശ്ശി തെക്കുംമുറി സ്വദേശി സാമിയാര്‍ മകന്‍ രാമകൃഷ്ണന്‍ (64) ആണ് ഖമീസ് മുഷൈത്ത് ഗവണ്‍മെന്റ് ആശുപത്രിയില്‍ മരിച്ചത്. 28 വര്‍ഷമായി ഖമീസ് മുശൈത്തില്‍ ടൈലര്‍ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി മദനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൃതദേഹം അബഹയില്‍ തന്നെ മറവ് ചെയ്യുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ റീജിയന്‍ എക്‌സിക്യൂട്ടീവ് മെമ്പറും ജിദ്ദ കോണ്‍സുലേറ്റ് അബഹ സാമൂഹികക്ഷേമ വിഭാഗം പ്രവര്‍ത്തകനുമായ ഹനീഫ മഞ്ചേശ്വരം രംഗത്തെത്തിയിരിക്കുകയാണ്. ഭാര്യ പ്രേമ. മക്കള്‍ : പ്രദീപ് (ഒമാന്‍) ,പ്രബിത, അശ്വതി

Leave A Reply

Your email address will not be published.