മെക്സിക്കോയില്‍ ലഹരിമുക്ത കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ 24 പേര്‍ കൊല്ലപ്പെട്ടു ; ഏഴു പേര്‍ക്ക് പരിക്ക്

0

മെക്സിക്കോസിറ്റി: മെക്സിക്കോയില്‍ ഇറപൗതോയിലെ അംഗീകാരമില്ലാത്ത ഒരു ലഹരിമുക്ത കേന്ദ്രത്തിലുണ്ടായ വെടിവയ്പിലും ആക്രമണത്തിലും 24 പേര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേറ്റു.

ബുധനാഴ്ച കേന്ദ്രത്തിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ മുഴുവന്‍ ആളുകള്‍ക്കു നേരെയും വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ ലഹരിമാഫിയ സംഘമാണെന്ന് ഗവര്‍ണര്‍ ഡിയെഗോ സിന്‍ഹുയെ വ്യക്തമാക്കി.

Leave A Reply

Your email address will not be published.