പ്രമേഹത്തിന് ഉത്തമം വെണ്ടക്ക

0

ആരോഗ്യസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പ്രമേഹം. പോഷകാഹാര വിദഗ്ധരും ആരോഗ്യ വിദഗ്ധരും പറയുന്നതനുസരിച്ച്, നാരുകള്‍ നിറഞ്ഞ പുതിയ പച്ചക്കറികള്‍ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. പഴങ്ങള്‍ ആരോഗ്യകരമായ ഒരു ചോയ്‌സ് തന്നെയാണ്. കാരണം അവയില്‍ പഞ്ചസാരയും ഉയര്‍ന്ന അളവില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. പരിപ്പ്, പയറ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ മൊത്തത്തിലുള്ള പോഷകാഹാര ഗുണങ്ങള്‍ ഉള്ളവയും ആണ്.

ആന്റി-ഡയബറ്റിക് പ്രോപ്പര്‍ട്ടികള്‍ നിറഞ്ഞതാണ് വെണ്ടക്ക. ഫൈബര്‍, വിറ്റാമിന്‍ ബി 6, ഫോളേറ്റ് എന്നിവയുള്‍പ്പെടെ നിരവധി പോഷകങ്ങളുടെ സമൃദ്ധമായ ഉറവിടമാണ് വെണ്ടക്ക. ഈ രോഗത്തിന്. ലയിക്കുന്ന നാരുകള്‍ പഞ്ചസാരയെ സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നു. കൂടാതെ, വെണ്ടക്ക അന്നജമല്ല (100 ഗ്രാം വെണ്ടക്കയില്‍ യുഎസ്ഡിഎ പ്രകാരം 7.45 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് മാത്രമേ അടങ്ങിയിട്ടുള്ളൂ) കലോറിയും കുറവാണ്.

വെണ്ടക്ക സൂപ്പ് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിനായി ആദ്യം ചെയ്യേണ്ടത് അഞ്ചോ ആറോ വെണ്ടക്ക ചെറുതായി മുറിച്ച് അര ലിറ്റര്‍ വെള്ളമോ അല്ലെങ്കില്‍ കഞ്ഞിവെള്ളമോ ചേര്‍ത്ത് നല്ലതുപോലെ അടച്ച് വെച്ച് വേവിക്കുക. ഇത് നല്ലതുപോലെ തിളപ്പിച്ച് വെള്ളം വറ്റിച്ച് പകുതിയാക്കേണ്ടതാണ്. അതിന് ശേഷം ഈ ചാറ് പിഴിഞ്ഞെടുത്ത് അതിലേക്ക് അല്‍പം ചുവന്നുള്ളിയും വെളുത്തുള്ളിയും ജീരകപ്പൊടിയും കാപ്‌സിക്കവും എല്ലാം ചെറുതായി അല്‍പം നെയ്യൊഴിച്ച് വഴറ്റി ഇതില്‍ ചേര്‍ക്കുക. വെണ്ടക്ക പിഴിഞ്ഞെടുക്കണം എന്ന് നിര്‍ബന്ധമില്ല. ഇതിലേക്ക് നാരങ്ങ നീരും കൂടി ചേര്‍ത്ത് ദിവസേന സേവിക്കാവുന്നതാണ്.

ഇത് പ്രമേഹത്തെ ഇല്ലാതാക്കും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും അല്‍പം മുന്നില്‍ തന്നെയാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും വെണ്ടക്ക സൂപ്പ് മികച്ചതാണ്. ഇത് കൂടാതെ ഇതിലടങ്ങിയിട്ടുള്ള വെളുത്തുള്ളി നാരങ്ങ എന്നിവ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് ദിവസവും ശീലമാക്കിയാലും പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ വരാനില്ല എന്നുള്ളതാണ് സത്യം.

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഈ സൂപ്പ്. അതുകൊണ്ട് തന്നെ ഫ്രീറാഡിക്കല്‍സ് എന്ന ദോഷകരമായ തന്‍മാത്രകളെ ഇല്ലാതാക്കി ശരീത്തില്‍ ആവശ്യത്തിന് ആന്റി ഓക്‌സിഡന്റുകള്‍ നല്‍കുന്നതിന് വെണ്ടക്ക സൂപ്പ് സഹായിക്കുന്നുണ്ട്. ഇത് ശരീരത്തെ രോഗമുക്തിയില്‍ നിന്ന് സഹായിക്കുന്നുണ്ട്. അതിലുപരി വിറ്റാമിന്‍ എ, സി എന്നിവയെല്ലാം ഈ സൂപ്പില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ദോഷകരമായ ക്യാന്‍സര്‍ കോശങ്ങള്‍ പോലുള്ളവയുടെ നാശത്തിനും ഈ സൂപ്പ് സഹായിക്കുന്നുണ്ട്. ദിവസവും കുടിക്കുന്നതിലൂടെ ഗുണമല്ലാതെ ദോഷങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല.

ദഹന പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വെണ്ടക്ക സൂപ്പ് ഉപയോഗിക്കാവുന്നതാണ്. കാരണം വെണ്ടക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രശ്‌നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിനും നല്ല ശോധനക്കും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ധാരാളം വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വെണ്ടക്ക എന്നുള്ളതും ശ്രദ്ധേയമാണ്.

Leave A Reply

Your email address will not be published.