നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു

0

സുജിത് ലാല്‍ സംവിധാനം ചെയ്ത് തിരക്കഥാകൃത്തായും നടനായും ശ്രദ്ധേയനായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. രണ്ട് എന്നാണ് സിനിമയുടെ പേര്. അന്ന രേഷ്മരാജന്‍ ആണ് നായിക. ഛായാഗ്രഹണം അനീഷ് ലാല്‍, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, കലാസംവിധാനം അരുണ്‍ വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് പട്ടണം റഷീദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയശീലന്‍ സദാനന്ദന്‍.

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നിര്‍വഹിക്കുന്നത്. ഇന്ദ്രന്‍സ്,ടിനി ടോം, ഇര്‍ഷാദ്,സുധി കോപ്പ, കലാഭവന്‍ റഹ്മാന്‍, അനീഷ് ജി മേനോന്‍, മാലാ പാര്‍വതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക തുടങ്ങിയവര്‍ സിനിമയിലുണ്ട്.

Leave A Reply

Your email address will not be published.