കോവിഡ് വാക്സിന്‍ വിതരണത്തിനെത്തിക്കാനുള്ള പദ്ധതിയുമായി ഐസിഎംആര്‍

0

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിന്‍ വിതരണത്തിനെത്തിക്കാനുള്ള പദ്ധതിയുമായി ഐസിഎംആര്‍ രംഗത്തെത്തി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന മരുന്ന് കമ്പനിയുമായി ഐസിഎംആര്‍ ധാരണയിലെത്തി. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപനം നടത്തുക.

ഓഗസ്റ്റ് 15 ഓടെ വാക്സിന്‍ ലഭ്യമാക്കാനുള്ള കഠിന ശ്രമത്തിലാണ് തങ്ങളെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആര്‍ അനുമതി നല്‍കിയത്. ഐസിഎംആറിന്റെ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കോവ്2 വൈറസിന്റെ സാമ്പിളാണ് വാക്സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ജൂലൈ ഏഴിന് വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.