ലോകത്ത് കോവിഡ് ബാധിതര്‍ 24 മണിക്കൂറിനിടെ രണ്ടുലക്ഷത്തോളമായി ; 5,155 പേര്‍ മരിച്ചു

0

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതര്‍ 24 മണിക്കൂറിനിടെ രണ്ടുലക്ഷത്തോളമായി. 5,155 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം ഇതോടെ 5,23,947 ആയി ഉയര്‍ന്നു. 10,982,236 ആളുകളിലാണ് ലോകത്ത് ഇതുവരെ രോഗം ബാധിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക മുന്നിലാണ്. പുറകെ തന്നെ ബ്രസീലിലും രോഗികള്‍ കൂടുകയാണ്. അമേരിക്കയില്‍ മരണനിരക്ക് ഗണ്യമായി കുറഞ്ഞതായാണ് വിവരം. അതേസമയം ബ്രസീലില്‍ സ്ഥിതി ഗുരുതരമാകുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,200 പേരാണ് അവിടെ രോഗം മൂലം മരണമടഞ്ഞത്. പുതുതായി 47,000 ലേറെ ആളുകളില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആകെ 61,884 പേര്‍ മരിക്കുകയും ചെയ്തു. 24 മണിക്കൂറിനിടെ കൂടുതല്‍ ആളുകള്‍ രോഗം ബാധിച്ച് മരിച്ച രണ്ടാമത്തെ രാജ്യം മെക്സിക്കോയാണ്. 741 പേരാണ് ഇവിടെ ഒറ്റദിവസം കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. അമേരിക്കയില്‍ ഇതുവരെ 2,735,554 ആണ് സ്ഥിരീകരിച്ച കേസുകള്‍. 1,28,684 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Leave A Reply

Your email address will not be published.