സൂഫിയും സുജാതയും സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതില്‍ പരാതി നല്‍കുമെന്ന് നിര്‍മ്മാതാവ്

0

കൊച്ചി: ആമസോണ്‍ പ്രൈമില്‍ വെള്ളിയാഴ്ച റിലീസ് ചെയ്ത സൂഫിയും സുജാതയും സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് നിര്‍മ്മാതാവ് വിജയ്ബാബു. ഇരുന്നൂറില്‍ അധികം രാജ്യങ്ങളിലായി ഇന്നലെ 12 മണിക്കാണ് റിലീസ് ചെയ്തത്. വ്യാജ പതിപ്പ് ഇറങ്ങിയത് സങ്കടകരമാണ്.

ആമസോണ്‍ പ്രൈമിന്റെ ആന്റി പൈറസി സെല്‍ പരിശോധന തുടങ്ങിയതായും വിജയ് ബാബു പറഞ്ഞു. സിനിമയുടെ വ്യാജപതിപ്പ് മണിക്കൂറുകള്‍ക്കുള്ളിലാണ് ടെലിഗ്രാമിലും ടൊറന്റ് സൈറ്റുകളിലുമായി പ്രചരിച്ചത്. ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്ന മലയാളത്തിലെ ആദ്യ ചിത്രമായി സൂഫിയും സുജാതയും. വിജയ് ബാബു നിര്‍മ്മിച്ച സിനിമയില്‍ ജയസൂര്യയാണ് നായകന്‍. നരണിപ്പുഴ ഷാനവാസാണ് സംവിധാനം.

Leave A Reply

Your email address will not be published.