ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാംപ്യന്മാരായ ലിവര്‍പൂളിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി

0

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാംപ്യന്മാരായ ലിവര്‍പൂളിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി. ഹോംഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനായിരുന്നു സിറ്റി വിജയിച്ചത്. ലീഗില്‍ കിരീടമുറപ്പിച്ച ലിവര്‍പൂളിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സിറ്റിതാരങ്ങള്‍ സ്വാഗതം ചെയ്തത്. എന്നാല്‍ ആ ബഹുമാനമൊന്നും ഗ്രൗണ്ടില്‍ കണ്ടില്ല. നാല് ഗോളുകള്‍ സന്ദര്‍ശകരുടെ വലയില്‍ അടിച്ചുകയറ്റി.

കെവിന്‍ ഡി ബ്രൂയ്ന്‍, റഹീം സ്റ്റെര്‍ലിങ്, ഫില്‍ ഫോഡന്‍ എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്. ഒരു ലിവര്‍പൂളിന്റെ അലക്സ് ചേംബര്‍ലിന്‍ നല്‍കിയ ദാനമായിരുന്നു. ആദ്യ പകുതിയില്‍ തന്നെ സിറ്റി മൂന്ന് ഗോളുകള്‍ നേടിയിരുന്നു. 24ആം മിനുട്ടില്‍ സ്റ്റെര്‍ലിംഗിനെ വീഴ്ത്തിയതിന് ലഭിച്ച പെനാള്‍റ്റിയാണ് സിറ്റിക്ക് ആദ്യ ഗോള്‍ നല്‍കിയത്.

ഡിബ്രുയിന്‍ ആണ് പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ചത്. പിന്നാലെ 35ാം മിനിറ്റില്‍ സ്റ്റെര്‍ലിംഗിലൂടെ സിറ്റി രണ്ടാം ഗോള്‍ നേടി. 45ആം മിനുട്ടില്‍ ഫില്‍ ഫോഡന്റെ വക ആയിരുന്നു മൂന്നാം ഗോള്‍. രണ്ടാം പകുതിയില്‍ ഒരു സെല്‍ഫ് ഗോള്‍ സിറ്റിക്ക് നാലാം ഗോളും നല്‍കി. ലിവര്‍പൂളിന് അടുത്ത കാലത്ത് ഒന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത വന്‍ പരാജയമാണിത്. 32 മത്സരങ്ങളില്‍ 86 പോയിന്റുണ്ട് ലിവര്‍പൂളിന്.

Leave A Reply

Your email address will not be published.