ഇന്റല്‍ ക്യാപിറ്റല്‍ ജിയോ പ്ലാറ്റ്ഫോമിലെ 0.39 ശതമാനം ഓഹരി 1,894.50 കോടി രൂപയ്ക്ക് വാങ്ങുമെന്ന് റിലയന്‍സ്

0

യുഎസ് ആസ്ഥാനമായുള്ള ഇന്റല്‍ കോര്‍പ്പറേഷന്റെ നിക്ഷേപ വിഭാഗമായ ഇന്റല്‍ ക്യാപിറ്റല്‍ ജിയോ പ്ലാറ്റ്ഫോമിലെ 0.39 ശതമാനം ഓഹരി 1,894.50 കോടി രൂപയ്ക്ക് വാങ്ങുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) വ്യക്തമാക്കി. തുടര്‍ന്ന് ജിയോ പ്ലാറ്റ്ഫോം 4.91 ലക്ഷം കോടി രൂപയുടെ ഓഹരി മൂല്യവും 5.16 ലക്ഷം കോടി രൂപയുടെ എന്റര്‍പ്രൈസ് മൂല്യവും ഉറപ്പാക്കുന്നുവെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

11 ആഴ്ചയ്ക്കുള്ളില്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം ഉള്‍പ്പെടുന്ന ജിയോ പ്ലാറ്റ്‌ഫോമിലേക്ക് നടന്ന പന്ത്രണ്ടാമത്തെ നിക്ഷേപമാണിത്. ഏപ്രില്‍ 22 മുതല്‍ ജിയോ പ്ലാറ്റ്ഫോംസ് യുഎസ് ആസ്ഥാനമായുള്ള ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍, അബുദാബി ആസ്ഥാനമായുള്ള മുബഡാല, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, സൗദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ട് എന്നിങ്ങനെ വിവിധ നിക്ഷേപകരില്‍ നിന്ന് ഇതുവരെ 1,17,588.45 കോടി രൂപ സമാഹരിച്ചു.

Leave A Reply

Your email address will not be published.