കടവന്ത്ര സഹകരണ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ സ്ത്രീക്ക് കൊവിഡ് ; പതിനഞ്ചോളം ജീവനക്കാര്‍ ക്വാറന്റീനില്‍

0

കൊച്ചി: കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലെ പതിനഞ്ചോളം ജീവനക്കാരെ ക്വാറന്റീനിലാക്കി. ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന നടപടി ആരോഗ്യ വകുപ്പ് ആരംഭിച്ചു.

എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും കര്‍ശന കര്‍ശന നടപടി സ്വീകരിച്ച് തുടങ്ങി. നഗരത്തില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയാല്‍ മാര്‍ക്കറ്റ് അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

മാസ്‌ക് ധരിക്കാതെ എത്തിയവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയില്‍ എടുത്തു. നിയന്ത്രണം പാലിക്കാതെ കച്ചവടം തുടര്‍ന്നാല്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറിയും ഡിസിപിയും വ്യക്തമാക്കി.

Leave A Reply

Your email address will not be published.