രാജ്യത്ത് 24 മണിക്കൂറിനിടെ 22,771 പേര്‍ രോഗബാധിതരായി ; 442 പേര്‍ കൂടി മരിച്ചു

0

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 22,771 പേര്‍ രോഗബാധിതരായി. ഇതോടെ രോഗബാധിതരുടെ എണ്ണം 6,48,315 ആയി. അതേസമയം 442 പേര്‍ കൂടി മരിച്ചതോടെ കൊവിഡ് മരണം 18,655 ആയി. 60.80 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,94,227 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 24 മണിക്കൂറിന് ഇടയില്‍ രോഗം ഭേദമായത് 14,335 പേര്‍ക്കാണ്. നിലവില്‍ 2,35,433 പേരാണ് ചികിത്സയിലുള്ളത്.

ദില്ലിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ദില്ലി രമേഷ് നഗറില്‍ താമസിക്കുന്ന ചെങ്ങുന്നൂര്‍ ആല സ്വദേശി ഷാജി ജോണാണ് മരിച്ചത്. ദില്ലി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 24 ദിവസം ചികിത്സയിലായിരുന്ന ഷാജി രോഗം മാറിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ തിരികെ വീട്ടില്‍ എത്തിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം വൃക്ക രോഗത്തിന്റെ പരിശോധനക്ക് എത്തിയ ഷാജിക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തിയപ്പോള്‍ പോസ്റ്റീവായി . ഇതോടെ വീണ്ടും എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്.

Leave A Reply

Your email address will not be published.