ചൈനയുടെ ഭീഷണി : ആന്‍ഡമാനില്‍ ഇന്ത്യ സൈനിക വിന്യാസം കൂട്ടും

0

ദില്ലി: ചൈനയുടെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ആന്‍ഡമാനില്‍ ഇന്ത്യ സൈനിക വിന്യാസം കൂട്ടും. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്കിലെ പ്രസ്താവനയ്ക്ക് ചൈന മറുപടി നല്‍കി. അതിര്‍ത്തിയിലെ സാഹചര്യം സങ്കീണ്ണമാക്കരുതെന്നും ചൈനയുമായുള്ള ബന്ധത്തില്‍ ഇന്ത്യ തന്ത്രപരമായ വീഴ്ച ഒഴിവാക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

ഇന്ത്യയിലെ നേതാക്കള്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നെന്നും ചൈന പ്രതികരിച്ചു. എന്നാല്‍ ചൈനയ്ക്ക് പാകിസ്ഥാന്‍ പൂര്‍ണ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈനയ്‌ക്കൊപ്പം ഉറച്ചു നില്ക്കുമെന്ന് അറിയിച്ചു. രാഷ്ട്ര വിപുലീകരണവാദികളെ ലോകം ഒന്നിച്ചു നിന്ന് ചെറുത്തിട്ടുണ്ടെന്ന് മോദി ചൈനയെ ഓര്‍മ്മിപ്പിച്ചു.

ഭാരതമാതാവിനെ സംരക്ഷിക്കാന്‍ സൈനികര്‍ക്കൊപ്പം രാജ്യം ഉറച്ചു നില്ക്കും. ധീരന്‍മാര്‍ക്കേ സമാധാനം ഉറപ്പാക്കാനാകു എന്നും പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു. ലേക്കടുത്തെ നിമ്മു സൈനിക ക്യാംപിലാണ് നരേന്ദ്ര മോദി സൈനികരോട് സംസാരിച്ചത്. ഗല്‍വാനില്‍ ജീവന്‍ നല്‍കിയ ധീരസൈനികര്‍ക്ക് മോദി ആദരാഞ്ജലി അര്‍പ്പിച്ചു.

Leave A Reply

Your email address will not be published.