ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : മത്സരത്തിന്റെ ഇടവേളയില്‍ ടോട്ടനം താരങ്ങളായ ഹ്യൂഗോ ലോറിസും സോണ്‍ ഹ്യൂങ് മിനും തമ്മില്‍ തര്‍ക്കം

0

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഇടവേളയില്‍ ടോട്ടനം താരങ്ങളായ ഹ്യൂഗോ ലോറിസും സോണ്‍ ഹ്യൂങ് മിനും തമ്മില്‍ തര്‍ക്കം. മത്സരത്തില്‍ എവര്‍ട്ടണെതിരെ ടോട്ടന്‍ഹാം ജയിച്ചിരുന്നു. ടോട്ടനത്തിന്റെ ക്യാപ്റ്റനാണ് ലോറിസ്. മത്സരത്തിനിടെ സോണ്‍ അലസത കാണിച്ചതാണ് ലോറിസിനെ ചൊടിപ്പിച്ചത്.

ആദ്യ പകുതി കഴിഞ്ഞ് താരങ്ങള്‍ തിരിച്ചുകയറുമ്പോള്‍ ലോറിന്ന് പിന്നില്‍ നിന്ന് ഓടിവന്ന് പലതും വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ മുന്നോട്ട് ദക്ഷിണകൊറിയന്‍ താരത്തെ ലോറിസ് പിറകില്‍ നിന്ന് തള്ളാന്‍ ശ്രമിച്ചു. ഇതിനിടെ ജിയോവാനി ലൊ സെല്‍സോ, ഹാരി വിങ്സ്, മൗസ സിസോക്കോ എന്നിവര്‍ ഇടപെട്ടാണ് ശാന്തമാക്കിയത്. എന്നാല്‍ ഇടവേള കഴിഞ്ഞ് ഗ്രൗണ്ടിലേക്ക് ഇറങ്ങാനിരിക്കെ ടണലില്‍ ഇരുവരും ഒരു സംഭവിച്ചിട്ടില്ലാത്ത മട്ടിലാണ് പെരുമാറിയത്.

Leave A Reply

Your email address will not be published.