മുടിയുടെ വളര്‍ച്ചയ്ക്ക് ചണവിത്ത്

0

മുടി ആരോഗ്യകരമായി വളരാന്‍ സഹായിക്കുന്ന ഒന്നാണ് ചണവിത്ത്. മുടിയുടെയും തലയോട്ടിയുടെയും പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്ന നല്ല കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, മൈക്രോ, മാക്രോ ന്യൂട്രിയന്റുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ ചണവിത്തില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍, മുടി കൊഴിച്ചിലും മുടിപൊട്ടലും തടഞ്ഞ് മുടിയുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കാന്‍ ചണവിത്ത് ഒരു ഒറ്റമൂലിയാണ്.

മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഭക്ഷണങ്ങളില്‍ ഒന്നാണ് ചണവിത്ത്. വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ, പൊട്ടാസ്യം, മഗ്‌നീഷ്യം, സെലിനിയം, ഇരുമ്പിന്റെ അംശം എന്നിവ തലയോട്ടി, മുടിയിഴകള്‍ എന്നിവ പോഷിപ്പിക്കുകയും സജീവമാക്കുകയും ചെയ്യുന്നതിലൂടെ മുടിയുടെ വളര്‍ച്ചയ്ക്ക് ഇത് സഹായിക്കുന്നു. ചണവിത്ത് ഉപയോഗിക്കുന്നത് മുടി വളരുന്നതിന് വലിയ ഉത്തേജനം നല്‍കുന്നു.

ചണവിത്തുകളില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്, ഇത് മുടി കോശങ്ങള്‍ക്കും തലയോട്ടിക്കും കേടുവരുത്തുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്നു. ചണവിത്തിലുള്ള പോഷകങ്ങള്‍ കേടായ മുടി സെല്ലുകള്‍ നന്നാക്കാനും സഹായിക്കുന്നു, അങ്ങനെ മുടിയും തലയോട്ടിയും ആരോഗ്യകരമാക്കുന്നു. പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കാനും മുടി തിളക്കമുള്ളതുമാക്കി മാറ്റാനും ഇത് സഹായിക്കുന്നു.

തലയോട്ടിക്ക് ക്ഷതം വരുത്തുകയും മുടിയുടെ വളര്‍ച്ചയെയും വികാസത്തെയും ബാധിക്കുകയും ചെയ്യുന്ന എക്‌സിമ, തല ചൊറിച്ചില്‍, താരന്‍ തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കാന്‍ ചണവിത്തുകള്‍ വളരെ ഫലപ്രദമാണ്. ഇവയില്‍ ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് തലയോട്ടിക്ക് ശമനം നല്‍കുകയും തലയോട്ടിയിലെ വീക്കം കുറയ്ക്കുകയു ചെയ്യുന്നതിലൂടെ തല ആരോഗ്യകരവും ശക്തവുമാക്കുകയും ചെയ്യുന്നു.

മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വരണ്ട മുടിയും തലയോട്ടിയിലെ അവസ്ഥയും ചികിത്സിക്കാന്‍ ചണവിത്ത് വളരെ ഫലപ്രദമാണ്. സെബം ഉത്പാദനം നിയന്ത്രിക്കുന്നതിലൂടെ തലയോട്ടിയിലും മുടിയിലും സ്വാഭാവിക എണ്ണ സന്തുലിതമാക്കാന്‍ ഇത് സഹായിക്കുന്നു. മുടിക്ക് ജലാംശം നല്‍കുന്നതിനും മിനുസമാര്‍ന്നതും ആക്കുന്നതിനും ഇത് വളരെ ഫലപ്രദമാണ്.

ചണ വിത്തുകളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വേരുകളെയും മുടിയിഴകളെയും ശക്തവും ആരോഗ്യകരവുമാക്കുന്നു. ഇവയിലെ വിറ്റാമിന്‍ ഇയും മറ്റ് ആന്റിഓക്‌സിഡന്റുകളും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും മുടി പൊട്ടുന്നത് തടയുന്നതിനും സഹായിക്കുന്നു. മുടികൊഴിച്ചിലിന് ചണവിത്ത് ഓയില്‍ ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും, കാരണം ഇവയില്‍ അടങ്ങിയിരിക്കുന്ന മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, കാല്‍സ്യം തുടങ്ങിയ പ്രോട്ടീനുകളും ധാതുക്കളും മുടി കോശങ്ങളെ ശക്തമാക്കുന്നതിനും മുടി പൊട്ടുന്നതും കൊഴിയുന്നതും തടയുകയും ചെയ്യുന്നു.

ചണ വിത്തുകളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ വേരുകളെയും മുടിയിഴകളെയും ശക്തവും ആരോഗ്യകരവുമാക്കുന്നു. ഇവയിലെ വിറ്റാമിന്‍ ഇയും മറ്റ് ആന്റിഓക്‌സിഡന്റുകളും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും മുടി പൊട്ടുന്നത് തടയുന്നതിനും സഹായിക്കുന്നു. മുടികൊഴിച്ചിലിന് ചണവിത്ത് ഓയില്‍ ഉപയോഗിക്കുന്നത് വളരെ ഗുണം ചെയ്യും, കാരണം ഇവയില്‍ അടങ്ങിയിരിക്കുന്ന മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, കാല്‍സ്യം തുടങ്ങിയ പ്രോട്ടീനുകളും ധാതുക്കളും മുടി കോശങ്ങളെ ശക്തമാക്കുന്നതിനും മുടി പൊട്ടുന്നതും കൊഴിയുന്നതും തടയുകയും ചെയ്യുന്നു.

മുടിക്ക് ചണവിത്ത് ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അതുപയോഗിച്ച് ഒരു ജെല്‍ ഹെയര്‍ മാസ്‌ക് വീട്ടില്‍ ഉണ്ടാക്കുക എന്നതാണ്. ധാരാളം ഫ്‌ളാക്‌സ് സീഡ് ജെല്‍ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും, പ്രിസര്‍വേറ്റീവുകളോ മറ്റ് രാസവസ്തുക്കളോ ഒഴിവാക്കാന്‍ ഇത് വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ് നല്ലത്. മുടിയുടെ വരള്‍ച്ചയും കേടുപാടുകളും തടയുന്നതിനു പുറമേ, മുടി കൊഴിച്ചിലിനും മുടിയുടെ വളര്‍ച്ചയ്ക്കും തലയെ ഉത്തേജിപ്പിക്കുന്നതില്‍ ഇത് നിര്‍ണായക ഫലങ്ങള്‍ നല്‍കുന്നു.

കാല്‍ കപ്പ് ചണവിത്ത്, രണ്ട് കപ്പ് വെള്ളം, ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ ചണവിത്തും വെള്ളവും എടുത്ത് വെള്ളം കട്ടിയാകാന്‍ തുടങ്ങുന്നതുവരെ തിളപ്പിക്കുക. ഒരു ജെല്‍ പോലെ ആകുന്നതുവരെ ഇത് തിളപ്പിക്കുക. ഇതു തണുത്ത ശേഷം ജെല്‍ അരിച്ചെടുത്ത് ഒരു പാത്രത്തില്‍ ശേഖരിക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ ജെല്‍ മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടുക. എല്ലാ ദിവസവും നിങ്ങള്‍ക്കിത് ചെയ്യാവുന്നതാണ്.

Leave A Reply

Your email address will not be published.