യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് : മുഖ്യമന്ത്രിയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് യുവ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്

0

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസില്‍ സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികള്‍ ഈ കേസില്‍ മതിയാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ജാഗ്രതക്കുറവുണ്ടായെന്ന വിമര്‍ശനവുമായി യുവ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ലത് ചെയ്തപ്പോള്‍ എല്ലാം കയ്യടിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയായിപ്പോയിയെന്നും മിഥുന്‍ പറയുന്നു.

മിഥുന്‍ മാനുവലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയും ഒരേ തൂവല്‍ പക്ഷികള്‍ ആയി മാറുന്ന ഈ ഫൈനല്‍ ട്വിസ്റ്റ് ഒരുമാതിരി ആര്‍ക്കും ഊഹിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.. പിണറായി സാര്‍, നല്ലത് നിങ്ങള്‍ ചെയ്തപ്പോള്‍ എല്ലാംതന്നെ കയ്യടിച്ചിട്ടുണ്ട്.. പക്ഷേ, ഇപ്പോള്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയായിപ്പോയി.. സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികള്‍ ഈ കേസില്‍ മതിയാവില്ല.. ഉപ്പുതീനികള്‍ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ.. കഷ്ടം..

Leave A Reply

Your email address will not be published.