സീരി എയില്‍ ബൊളോഗ്‌നയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എസി മിലാന്‍

0

മിലാന്‍: സീരി എയില്‍ ബൊളോഗ്‌നയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എസി മിലാന്‍. വെറോണ- അറ്റ്ലാന്‍ഡ, കാഗ്ലിയാരി- സസൗളോ മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. അലക്സിസ് സയേല്‍മയേക്കേഴ്സ്, ഹകന്‍ കലനൊളു, ഇസ്മയേല്‍ ബെന്നാസര്‍, ആന്റേ റെബിച്ച്, ഡേവിഡ് കലാബ്രിയ എന്നിവരാണ് മിലാന്റെ ഗോളുകള്‍ നേടിയത്.

തകേഹിറൊ തൊമിയാസുവിന്റെ വകയായിരുന്നു ബൊളോഗ്‌നയ ഏകഗോള്‍. കാഗ്ലിയാരി- സസൗളോ മത്സരത്തില്‍ ഇരു ടീുകളും ഓരോ ഗോള്‍വീതം സ്വന്തമാക്കി. ഫ്രാന്‍സിസ്‌കോ കപുച്ചോയിലൂടെ സസൗളോ ലീഡെഡുത്തു. ജാവോ പെഡ്രോയാണ് കാഗ്ലിയാരിയെ ഒപ്പമെത്തിച്ചത്. വെറോണയ്ക്കെതിരെ ഡുവാന്‍ സപാറ്റയുടെ ഗോളില്‍ അറ്റ്ലാന്റെ ലീഡെടുത്തെങ്കിലും മാതിയോ പസീന വെറോണയ്ക്ക് സമനിലയിലാവുകയായിരുന്നു.

Leave A Reply

Your email address will not be published.