സുലൈമാനിയുടെ വധത്തില്‍ അമേരിക്കയ്ക്കും ഇസ്രയേലിനു വേണ്ടി ചാരപ്പണി ചെയ്തുവെന്ന കുറ്റത്തില്‍ ഇറാന്‍ ഒരാളെ തൂക്കിലേറ്റി

0

ടെഹ്റാന്‍: മുന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ വധം ഉള്‍പ്പെടെ അമേരിക്കയ്ക്കും ഇസ്രയേലിനു വേണ്ടി ചാരപ്പണി ചെയ്തുവെന്ന കുറ്റത്തില്‍ ഇറാന്‍ ഒരാളെ തൂക്കിലേറ്റി. മഹമൗദ് മൗസവി-മജദ് എന്നയാളെ ഇന്നു രാവിലെ വധിച്ചതെന്നാണ് വിവരം. 2018ലാണ് ചാരവൃത്തി ആരോപിച്ച് മഹമൗദ് മൗസവി-മജദിനെ അറസ്റ്റു ചെയ്തത്. റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയെ നിരീക്ഷിച്ചതിനായിരുന്നു അറസ്റ്റ്.

കഴിഞ്ഞ മാസമാണ് മഹമൗദ് മൗസവി-മജദിനെ തൂക്കിലേറ്റാന്‍ കോടതി ഉത്തരവിട്ടത്. ജനുവരി മൂന്നിന് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിലായിരുന്നു ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. എന്നാല്‍ മേഖലയില്‍ യു.എസ് സൈന്യത്തിനു നേര്‍ക്കുണ്ടാകുന്ന ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സുലൈമാനിയാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്.

Leave A Reply

Your email address will not be published.