ഗുരുദ്വാരയില്‍ നിന്നും കാണാതായ സിഖ് പെണ്‍കുട്ടിയെ മൂന്നു ദിവസത്തിനു ശേഷം കണ്ടെത്തി

0

കാബൂള്‍: അഫ്ഗാനിസ്താനില്‍ കാബൂളിലെ ഷോര്‍ ബസാറിലെ ബാബ ശ്രീ ചന്ദ് ഗുരുദ്വാരയില്‍ നിന്ന് കാണാതായ സിഖ് പെണ്‍കുട്ടിയെ മൂന്നു ദിവസത്തിനു ശേഷം കണ്ടെത്തി. തിങ്കളാഴ്ചയാണ് സിഖ് സമുദായവും എം.പിയും സര്‍ക്കാരില്‍ നടത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തി തിരിച്ചെത്തിച്ചത്.

പ്രണയം നടിച്ച് അടുത്തുകൂടിയ മുസ്ലീം യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും മതം മാറി വിവാഹം കഴിക്കണമെന്നു ഭീഷണിപ്പെടുത്തിയതായും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിക്കാന്‍ രശമിച്ചതിന് യുവാവിനെതിരെ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ടെന്ന് കുടുംബം പറയുന്നു. ഇത്തരം സംഭവങ്ങള്‍ പതിവായതോടെ അഫ്ഗാനിസ്താനിലെ സിഖ് സമുദായം തങ്ങളെ എത്രയും വേഗം ഇന്ത്യയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന നിലപാടിലാണ്.

Leave A Reply

Your email address will not be published.